 
കലഞ്ഞൂർ: കേരളകൗമുദി പത്തനംതിട്ട യൂണിറ്റും എക്സൈസ് വകുപ്പും ചേർന്ന് ബോധപൗർണമി ലഹരിവിരുദ്ധ സെമിനാർ കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. കൂടൽ പൊലീസ് എസ്.എച്ച്.ഒ സി.എൽ. സുധീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സീനിയർ സർക്കുലേഷൻ ഓഫീസർ അനിൽ കുമാർ .എസ് പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പൽ എസ്. സക്കീന, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എസ്.ലാലി, ഹെഡ്മിസ്ട്രസ് ബി.ലേഖ, കേരളകൗമുദി റീഡേഴ്സ് ക്ലബ് ജില്ലാ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ കലഞ്ഞൂർ, സ്റ്റാഫ് സെക്രട്ടറി സജയൻ ഓമല്ലൂർ, ജെ .പ്രദീപ്കുമാർ, വിദ്യാർത്ഥികളായ കൃഷ്ണ ,പൂജാ സുജി എന്നിവർ സംസാരിച്ചു. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ എസ്.അനിൽകുമാർ, ഡോ. ബി. ഇന്ദുലേഖ എന്നിവർ ക്ലാസുകൾ നയിച്ചു. വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം നാടിനാപത്താണെന്നും ഇത്തരം ശീലങ്ങളിൽ നിന്ന് വഴിമാറി നടന്ന് സമൂഹത്തിനും കുടുംബത്തിനും മാതൃകയാകാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും ക്ലാസെടുത്ത എസ് അനിൽകുമാർ പറഞ്ഞു.
വിദ്യാർത്ഥികളിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർദ്ധിച്ചു വരുന്നതായും ഇത്തരം ശീലങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾ തങ്ങളുടെ മാതാപിതാക്കളെപ്പറ്റി ചിന്തിക്കണമെന്നും ഡോ. ബി .ഇന്ദുലേഖ പറഞ്ഞു.