പന്തളം: മങ്ങാരം ഗവ.യു പി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.കേരളത്തിലെ വിദ്യാലയങ്ങളുടെ നിലവാരം ഉയർത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജിജി റാണി,അച്ചൻകുഞ്ഞ് ജോൺ, ഗിരിജ ,യു.രമ്യ,ബെന്നി മാത്യു, സുനിത വേണു,കെ.വി.ശ്രീദേവി,കെ. എൻ.പ്രസന്ന കുമാർ, എസ്.അജയകുമാർ, സൂര്യ എസ്.നായർ ,അഡ്വ.ആർ. രാജീവ്, കെ.ഷിജു, റ്റി.എൻ കൃഷ്ണപിള്ള, ഷിബിന് ബഷീർ, സംജാ സംധീർ, കെ.സി. ശശിധരൻ, വിനോദ് മുളമ്പുഴ, സി.കെ.സി ശശിധരൻ,രാജേഷ് പാറ്റൂർ എം.പി ബിനു കുമാർ എന്നിവർ സംസാരിച്ചു