ചെങ്ങന്നൂർ: പ്രോവിഡൻസ് എൻജിനീയറിംഗ് കോളേജ് സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനം ശ്രദ്ധേയമായി. വിവിധ ജില്ലകളിലെ ശാസ്ത്രമേളകളിൽ നിന്നുളള മോഡലുകളാണ് പ്രദർശനത്തിന് എത്തിയത്. നാല് ജില്ലകളിലെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ പ്രദർശനം കണ്ടു. എൻജിനീയറിംഗ് പഠനത്തിലെ പുതിയ വിഷയങ്ങൾ സംബന്ധിച്ച് അറിവ് ലഭിക്കുന്നതിനും പ്രദർശനം ഏറെ സഹായകരമായി. അസ്ആപിന്റെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട പ്രദർശനത്തിൽ സ്റ്റാർട്ടപ്പ് കമ്പനികൾ കുട്ടികളുമായി ആശയ സംവേദനം നടത്തി. ഐ.എസ്.ആർ.ഒ പവലിയൻ ശ്രദ്ധേയമായി.വിവിധ ഇനത്തിൽ മത്സരവും നടന്നു. മന്ത്രി സജി ചെറിയാൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. അസ്ആപ് ഉം പ്രോവിഡൻസും ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി തയാറാക്കുന്ന 'ലീപ് ' പരിപാടി അസാപ് ചെയർപേഴ്സണും മാനേജിംഗും ഡയറക്ടറുമായ ഡോ. ഉഷാ ടൈറ്റസ് ഉദ്ഘാടനം ചെയ്തു. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുവരും ഒപ്പ് വച്ചു. ധാരണാ പത്രം കോളേജ് ചെയർപേഴ്സൺ മറിയാമ്മ ജോർജിന് കൈമാറി. ശാസ്ത്രമേളയിലെ വിജയികൾക്കുളള സമ്മാനദാനവും നടന്നു.