അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ അടൂർ ജനമൈത്രി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷന്റെ പ്രവർത്തനങ്ങൾ, ഉദ്യോഗസ്ഥരുടെ ചുമതലകൾ 'എന്നിവയെ കുറിച്ച് എസ്.ഐ ധന്യാ കെ.എസ്, ട്രാഫിക് എസ്.ഐ സുരേഷ്കുമാർ എന്നിവർ ക്ലാസെടുത്തു.സിവിൽ പൊലീസ് ഓഫീസർ രാഹുൽ.ജെ, അദ്ധ്യാപകരായ മിനികുമാരി, ജിജി മോൾ എം ,ജോസഫ്സലിൻ എന്നിവർ പങ്കെടുത്തു.