
തിരുവല്ല : ഇടനാടൻ പാട്ട് പാടി ഹയർ സെക്കൻഡറി നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പത്തനംതിട്ട മാർത്തോമാ ഹയർ സെക്കൻഡറി സ്കൂൾ. ഹയർ സെക്കൻഡറി വിഭാഗം നാടൻപാട്ട് മത്സരത്തിൽ മൂന്നാം തവണയും ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ചാം തവണയുമാണ് ഇവർ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തുടി എന്ന നാടൻ പാട്ട് കലാസമിതിയുടെ കീഴിലാണ് നാടൻ പാട്ട് അഭ്യസിക്കുന്നത്. അനഘ, ഖസിയ, എൽന, നവീന, നജിയ, മിത്ര, അന്ന, മരിയ എന്നിവരാണ് എച്ച് എസ് വിഭാഗത്തിൽ മത്സരിച്ചത്. നാടൻ പാട്ട് വേദിയിൽ നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. ഗുരുവിന് കീഴിൽ നാടൻ പാട്ട് അഭ്യസിക്കാതെ യുട്യൂബിൽ നിന്ന് കേട്ട് പഠിച്ച നാടൻ പാട്ടുകൾ അവതരിപ്പിച്ചതിനെ വിധികർത്താക്കൾ രൂക്ഷമായി വിമർശിച്ചു.