
തിരുവല്ല : ആരാച്ചാരുടെ മകളുടെ വേഷം തൻമയത്വത്തോടെ അവതരിപ്പിച്ച കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അനഘ മനോജ് ഹൈസ്കൂൾ വിഭാഗം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കൊടുമൺ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഇരകൾ ആയിരുന്നു നാടകം. അച്ഛൻ ആരാച്ചാരായതിനാൽ പഠിക്കുന്ന സ്‌കൂളുകളിൽ സഹപാഠികൾ ഒറ്റപ്പെടുത്തുന്ന ചാരു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അനഘ അവതരിപ്പിച്ചത്.