d

അടൂർ: പനിബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ളസ് ടു വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ പൊലീസ് ഡി.എൻ.എ പരിശോധന നടത്തും. പതിനേഴുകാരിയായ പെൺകുട്ടി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത് . പോസ്റ്റുമോർട്ടത്തിലാണ് അ‌ഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെൺകുട്ടി സഹപാഠിയുമായി അടുപ്പത്തിലായിരുന്നെന്ന് സൂചനയുണ്ട്. ഈ വിദ്യാർത്ഥിയുടെ രക്തസാമ്പിൾ ശേഖരിക്കും. പോക്സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് അടൂർ പൊലീസ് കേസെടുത്തത്.