kseb-
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി ) പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്തനംതിട്ട വൈദ്യുതി ഭവൻ്റെ മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും

പത്തനംതിട്ട: അഞ്ച് വർഷം പൂർത്തീകരിച്ച ഇലക്ട്രിസിറ്റി വർക്കന്മാർക്ക് ലൈന്മാനായി അടിയന്തരമായി പ്രമോഷൻ നൽകുക ,അർഹതപ്പെട്ട ആനുകൂല്യങ്ങൾ സമയ ബന്ധിതമായി നൽകുക , വൈദ്യുതി നിയമ ഭേദഗതി പിൻ വലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ ഐ ടി യു സി ) പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്തനംതിട്ട വൈദ്യുതി ഭവന്റെ മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വൈദ്യുതി ബോർഡ് ലിമിറ്റഡിലെ 6750 തസ്തികകൾ പി.എസ്.സി വഴി നിയമിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഓൾ ഇന്ത്യാ ഫെഡറേഷൻ ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ദേശീയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.ജെ കുര്യാക്കോസ് ആവശ്യപ്പെട്ടു. വി.രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി രാജേഷ് പി സ്വാഗതവുംജില്ലാ പ്രസിഡന്റ് ലൈജു ജോൺ നന്ദിയും പറഞ്ഞു. ബാബുരാജ് ടി ജെ ,ഡി മനോജ് ദത്ത് , പ്രദീപ് ബി എന്നിവർ സംസാരിച്ചു.