റാന്നി: ചെത്തോങ്കര- അത്തിക്കയം പാതയിൽ അപകട ഭീഷണി നേരിടുന്ന കണ്ണമ്പള്ളി ജംഗ്ഷനിലെ കൊടുംവളവിലെ കലുങ്കിന്റെ വീതി വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തം. കലുങ്കിൽ അപകട മുന്നറിപ്പ് അറിയിക്കാൻ റിഫ്ളക്ടർ ഉണ്ടെങ്കിലും വാഹനങ്ങൾ കുഴിയിലേക്ക് പതിക്കാതിരിക്കാൻ സംരക്ഷണഭിത്തിയില്ല. മുക്കട -അത്തിക്കയം -പെരുനാട് -ശബരിമല പാത സംഗമിക്കുന്ന സ്ഥലത്തിനോട് ചേർന്നാണ് കലുങ്ക് . ശബരിമല തീർത്ഥാടകരുടെ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.