തിരുവല്ല : തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുതെന്ന് ആവശ്യപ്പെട്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സമരം ഉദ്‌ഘാടനം നിർവഹിച്ച യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ആർ.സനൽകുമാർ പറഞ്ഞു. സി.കെ. പൊന്നപ്പൻ, ജിത്ത് ബി.വി, ഉഷ മാത്യു, അഡ്വ.പ്രമോദ് ഇളമൺ, ബിജു എലുമുള്ളിൽ, ഗീത പ്രസാദ്, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. പെരിങ്ങര ജംഗ്ഷനിൽ നിന്നും പ്രകടനം നടത്തി.