28-medical-camp
നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനിസോമരാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

നാരങ്ങാനം: ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ പിന്നാക്ക വികസന വകുപ്പുകളുടെയും സഹകരണത്തോടെ ബ്ലോക്ക് തല മെഡിക്കൽ ക്യാമ്പ് നടത്തി. ഇലന്തൂർബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ കെ.ആർ അദ്ധ്യക്ഷത വഹിച്ചു. നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനിസോമരാജൻ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.സ്‌നേഹജോർജ്, നാരങ്ങാനം പഞ്ചായത്ത്‌ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നിദേവസ്യ,എസ്.ടി പ്രമോട്ടർ രശ്മി എന്നിവർ സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ രതീഷ് .പി ബോധവത്കരണ ക്ലാസെടുത്തു. നാരങ്ങാനം പത്താം വാർഡ് മെമ്പർ ഷീജമോൾ സ്വാഗതം പറഞ്ഞു. .മഹാണിമല ഊര് മൂപ്പൻ കുട്ടപ്പൻ സി.വി പങ്കെടുത്തു. രേഷ്മ രാജൻ, ജയ സി.എസ് , ഷഹർബായ് എന്നിവർ നേതൃത്യം നൽകി.