തിരുവല്ല: ദേശീയ പുസ്തക വാരത്തിന്റെ ഭാഗമായി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് നടത്തുന്ന പുസ്തകമേള തുടങ്ങി. ഡി.സി ബുക്സും മാതൃഭൂമി ബുക്സും സംയുക്തമായി നടത്തുന്ന പുസ്തകമേള മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എലിസബത്ത് ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ.വിജയമ്മ കെ, ഡോ.എബെൽ കെ.സമ്മുവൽ, മെഡിക്കൽ സുപ്രണ്ട് ഡോ.ജോമ്സി കെ.ജോർജ്, ഡോ.രേണു മാത്യു, ഡോ.ജിയാ മൈക്കിൾ, ഫാ.തോമസ് വർഗീസ്, ലൈബ്രറിയൻ ശ്രീജ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള വൈവിദ്ധ്യമാർന്ന പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്.