 
ചെറിയനാട്: ചെറിയനാട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണിയിലെ മുഴുവൻ സ്ഥാനാർഥികളും വിജയിച്ചു. പി. ഉണ്ണികൃഷ്ണൻ നായർ,ബി. ഉണ്ണികൃഷ്ണപിള്ള , എം.എസ്.സാദത്ത്, മുഹമ്മദ് ബഷീർ ,സിജി ഫിലിപ്പ്, കൃഷ്ണൻകുട്ടി, കെ. രാധാകൃഷ്ണൻ , രാജൻ തയ്യിൽ, ജിഷ്ണ കെ. നായർ, ഗ്രേസി സൈമൺ, എസ്.സുഗലാൽ .
സൽമ സുലൈമാൻ എന്നിവരാണ് വിജയിച്ചത്. പി.ഉണ്ണികൃഷ്ണൻ നായരെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സി.പി.എം ചെങ്ങന്നൂർ ഏരിയൽ കമ്മിറ്റിയംഗവും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറിയുമാണ് പി.ഉണ്ണികൃഷ്ണൻ നായർ.