ചെങ്ങന്നൂർ : വിദ്യാഭ്യാസ രംഗത്തെ മികച്ച നേട്ടത്തിനുള്ള എഫ്.എ.പി അവാർഡ് ചെങ്ങന്നൂർ എം.എം.എ.ആർ സ്കൂൾ കരസ്ഥമാക്കി. മികച്ച അദ്ധ്യാപകർക്കുള്ള പുരസ്‌കാരം വിജയശ്രീമോഹൻ, അനു തോമസ് എന്നിവർക്ക് ലഭിച്ചു. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എഫ്.എ.പി ഇന്ത്യാ സ്കൂൾ ട്രസ്റ്റ് അവാർഡ് നൽകി.