തിരുവല്ല: കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശികൾ ഉടൻ അനുവദിക്കുക, ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 6ന് ഫെസ്റ്റോയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ എൻ.ജി.ഒ യൂണിയൻ തിരുവല്ല ഏരിയാ ജനറൽ ബോഡി തീരുമാനിച്ചു. ഗവ.എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ചേർന്ന ഏരിയ ജനറൽ ബോഡി എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിഅംഗം എസ്. ലക്ഷ്മീദേവി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അനൂപ് അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബി.സജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.