azhipooja
തിരുവല്ല ശബരിമല ഇടത്താവളത്തിൽ നടന്ന ആഴിപൂജ

തിരുവല്ല: ശബരിമല ഇടത്താവളത്തിൽ അഖിലഭാരത അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആഴിപൂജയും ആഴിവാരലും ഭക്തിനിർഭരമായി. മീന്തലക്കര ശാസ്താക്ഷേത്രത്തിൽ നിന്നുമെത്തിച്ച ദീപം ഇടത്താവളത്തിൽ ഡോ.ബി.ജി. ഗോകുലൻ ഏറ്റുവാങ്ങി ആഴിയിലേക്ക് അഗ്നി പകർന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശോഭാ വിനു, അഖിലഭാരത അയ്യപ്പസേവാസംഘം താലൂക്ക് പ്രസിഡന്റ് ലാൽ നന്ദാവനം, ജയകുമാർ വള്ളംകുളം, രഞ്ജി പുത്തൻപുര, ശശിധരൻപിള്ള, എ.ജി.ജയദേവൻ, ശശികുമാർ, സോമനാചാരി എന്നിവർ പ്രസംഗിച്ചു. ആഴിപൂജക്ക് ശശി സ്വാമിയും ആഴിവാരലിന് രാജു സ്വാമിയും നേതൃത്വം നൽകി. പന്ത്രണ്ട് വിളക്കിനോടനുബന്ധിച്ച് പെരിങ്ങര യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രത്തിലും ആഴിപൂജ നടത്തി. നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.