shop
കപ്പയും കാന്താരിയും ലഘുഭക്ഷണശാല

തിരുവല്ല : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്താനായി ഒരുക്കിയ 'കപ്പയും കാന്താരിയും' ലഘു ഭക്ഷണശാലയിൽ പ്രിയമേറി. സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ തിരുമൂലപുരം എസ്.എൻ.വി.എസ് സ്‌കൂൾ അദ്ധ്യാപകരാണ് ലഘുഭക്ഷണശാല ഒരുക്കിയിട്ടുള്ളത്. നാടൻ പലഹാരങ്ങളും ഉപ്പിലിട്ടവയുമാണ് പ്രധാന വിഭവങ്ങൾ. ലഘു ഭക്ഷണശാലയിലെ വില്പനയിലൂടെ സമാഹരിക്കുന്ന തുക പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് അദ്ധ്യാപകർ പറഞ്ഞു. കലോത്സവ ദിനങ്ങളിൽ രാവിലെ 8.30മുതൽ വൈകിട്ട് 7വരെയാണ് ലഘു ഭക്ഷണശാലയുടെ പ്രവർത്തനം. അദ്ധ്യാപകർ വീടുകളിൽ തയാറാക്കി കൊണ്ടുവന്നതാണ് വിഭവങ്ങളെല്ലാം. കലോത്സവ ഡ്യൂട്ടിയില്ലാത്ത സ്‌കൂളിലെ അദ്ധ്യാപകർ നേതൃത്വം നൽകുന്നു.