anas
അനസ്

പത്തനംതിട്ട : പന്ത്രണ്ടുകാരിയെ സ്കൂളിൽ പോകുംവഴി ബൈക്കിൽ കടത്തിക്കൊണ്ടുപോയിപീഡിപ്പിച്ച പത്തനാപുരം പാതിരിക്കൽ കുഴിക്കാട് പുത്തൻ വീട്ടിൽ എം എസ്. അനസിനെ (23) കോന്നി പൊലീസ് അറസ്റ്റുചെയ്തു. ഫോണിലൂടെ പരിചയപ്പെട്ടശേഷം, ഇൻസ്റ്റാഗ്രാം സന്ദേശം അയച്ചും സ്വന്തം നഗ്ന ചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും അയച്ചുകൊടുത്തും പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടുമാണ് വശീകരിച്ചത്. കായംകുളത്തെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.