 
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ അയ്യപ്പ സേവാസമാജം സേവന കേന്ദ്രം സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോ: ജനറൽ സെക്രട്ടറി അഡ്വ:ജയൻ ചെറുവള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സുരേഷ് കുമാർ അബീരേത്ത് സുരേഷ്കുമാർ, വിജയകുമാർ , ഇ.കെ രാമചന് വിജയൻ പിളള എന്നിവർ സംസാരിച്ചു.