car
മല്ലശ്ശേരിമുക്കിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടം

കുമ്പഴ: പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിൽ മല്ലശേരിമുക്കിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം . കുമ്പഴ ഭാഗത്ത് നിന്ന് വന്ന കാർ മല്ലശേരിമുക്ക് ഐസ് ഫാക്ടറിക്ക് മുൻഭാഗത്ത് റോഡിലേക്ക് തള്ളി നിൽക്കുന്ന കലുങ്കിൽ ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. ഐസ് ഫാക്ടറി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ സ്ത്രീകൾ അടക്കം നാലു പേർക്ക് പരിക്കേറ്റു. പത്തനംതിട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാഴി സ്വദേശി പ്രസന്ന കുമാർ, വകയാർ സ്വദേശി പുഷ്പകല എന്നിവരുടെ പരിക്ക് ഗുരുതരമാണ്. കാറിലുണ്ടായിരുന്നവർ ബന്ധുക്കളാണ്.