ചെങ്ങന്നൂർ: ഇന്ത്യയിലെ മുൻനിര ജൂവലറി റീട്ടെയിൽ ഗ്രൂപ്പുകളിൽ ഒന്നായ കൊച്ചി ഭീമ ജ്യൂവൽസിന്റെ ചെയർമാനായ ബി. ബിന്ദു മാധവിനെ ലയൺസ്‌ ക്ലബ്‌സ് ഇന്റർനാഷണൽ മെൽവിൻ ജോൺസ്‌ ഫെല്ലോഷിപ്പ് സർവീസ് അവാർഡ് നൽകി ആദരിക്കുമെന്ന് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി ഗവർണ്ണർ ആർ.വെങ്കിടാചലം പത്രസമ്മേളനത്തിൽ അറിയിച്ചു. ആയിരം യു.എസ് ഡോളറാണ് ഫെല്ലോഷിപ്പ് തുക. ലയൺസ്‌ ക്ലബ്സ് ഇന്റർനാഷണൽ മുൻ ഡയറക്ടർ പി.ആർ എസ് ഗ്രൂപ്പ് ചെയർമാൻ ആർ. മുരുഗൻ, ലയൺസ്‌ ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ കേരള ലീഡർ അഡ്വ.വാണി അമർനാഥ്, ലയൺസ്‌ ക്ലബ്സ് കേരള ഘടകം ചെയർമാൻ ടോണി എനോക്കാരൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ചെങ്ങന്നൂർ പുലിയൂരിലെ പുതിയ ലില്ലി ലയൺസ് ക്യാമ്പ്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ “ലയൺസ്‌ ക്ലബ്‌സ് ഇന്റർനാഷണൽ മെൽവിൻ ജോൺസ്‌ ഫെല്ലോഷിപ്പ് സർവീസ് അവാർഡ്” സമ്മാനിക്കും. വൈസ് ഡിസ്‌ട്രിക്‌ട് ഗവർണ്ണർ വിന്നി ഫിലിപ്പ് , മുൻ ഗവർണ്ണറും ലില്ലി ലയൺസ്‌ മാനേജിംഗ് ട്രസ്റ്റിയുമായ ജി.വേണുകുമാർ, അഡ്‌മിനിസ്‌ട്രേറ്റർ കെ.കെ രാജേന്ദ്രൻ, ട്രഷറർ എം.പി പ്രതിപാൽ, മുൻ ഗവർണ്ണർ രാജൻ ഡാനിയേൽ, ട്രസ്റ്റി എസ്.നൗഷാദ് ആറ്റിൻകര, ജൂണി തോമസ് കുതിരവട്ടം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.