ചെങ്ങന്നൂർ: കൊടിക്കുന്നിൽ സുരേഷ് എം.പി നഗരസഭയ്ക്ക് നൽകിയ ആംബുലൻസ് രണ്ടു വർഷം കൊണ്ട് കുറഞ്ഞ നിരക്കിൽ ആയിരത്തോളം പേർക്ക് സഹായകമായി. അരലക്ഷം കിലോമീറ്റർ പിന്നിട്ടപ്പോൾ മറ്റ് ആംബുലൻസുകളെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ആശ്രയമായി നഗരസഭ ആംബുലൻസ് മാറി. മിനിമം നിരക്കായി 40 കിലോമീറ്റർ ദൂരം വരെ 600 രൂപയാണ് നഗരസഭ ഈടാക്കുന്നത്. അധിക ഒരോ കിലോമീറ്ററിനും 15 രൂപ നിരക്കാണ് നൽകേണ്ടത്. വിദൂരങ്ങളിൽ പോകേണ്ടവർക്ക് മറ്റു ആംബുലൻസുകളെ അപേക്ഷിച്ച് പകുതി തുക പോലും നൽകേണ്ടി വരില്ല. എം.പി. ഫണ്ടിൽ നിന്നും 20, 97919 രൂപ ചെലവഴിച്ചാണ് ആംബുലൻസ് നഗരസഭയ്ക്ക് വാങ്ങി നൽകിയത്. സിടൈപ്പ് ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസിൽ ഓക്‌സിജൻ സൗകര്യവും ലഭ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കുറഞ്ഞ നിരക്കിൽ ആംബുലൻസിന്റെ സേവനം എല്ലാ വിഭാഗം ജനങ്ങൾക്കും എത്തിക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യമെന്ന് ചെയർപേഴ്‌സൺ അഡ്വ.ശോഭാ വർഗീസ്, വൈസ് ചെയർമാൻ കെ.ഷിബുരാജൻ എന്നിവർ പറഞ്ഞു.

.......................

24 മണിക്കൂറും സേവനം

....................

നഗരസഭയ്ക്ക് അകത്തും പുറത്തുമുള്ളവർ കുറഞ്ഞ നിരക്കിലുള്ള ആംബുലൻസിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും അവർ പറഞ്ഞു. എം.പി. കൊടിക്കുന്നിൽ സുരേഷിന്റെ നിർദ്ദേശാനുസരണം ശബരിമല തീർത്ഥാടന കാലത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തും ആംബുലൻസിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

(ചെങ്ങന്നൂർ നഗരസഭാ

അധികൃതർ)

.......................

40 കിലോമീറ്റർ ദൂരം വരെ 600 രൂപ

അധിക ദൂരത്തിന് 15 രൂപ

ഡ്രൈവർ: ഫോൺ: സാംസൺ പി. ജെയിംസ്: 9526454617 ,

നിഥിൻ ജോർജ് : 7559076817

.................................................

70128 12976 എന്ന നമ്പറിലും വിളിച്ചാലും സേവനം