 
പത്തനംതിട്ട: ഡൽഹിയിൽ നടന്ന പതിനാറാം ധനകാര്യ കമ്മിഷന്റെ ആലോചനാ യോഗത്തിൽ കേരളത്തിലെ നഗരസഭകളെ പ്രതിനിധീകരിച്ച് സംസാരിച്ചത് പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുരന്ത പ്രതികരണ നിധിക്ക് സമാനമായി നഗര ഭരണകൂടങ്ങൾക്കും ഫണ്ട് രൂപീകരിക്കണമെന്ന് സക്കീർ ഹുസൈൻ ആവശ്യപ്പെട്ടു. ദുരന്തമുഖത്ത് ആദ്യം എത്തുന്നത് പ്രാദേശിക സർക്കാരുകളാണ്. വേഗത്തിലും കാര്യക്ഷമമായും പ്രകൃതിദുരന്തങ്ങളെ നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കണമെന്ന നിർദ്ദേശമാണ് കേരളം മുന്നോട്ടുവച്ചത് ധനകാര്യ കമ്മിഷൻ ഗ്രാന്റിലെ ടൈഡ് അൺടൈഡ് വേർതിരിവ് കേരളത്തിന് ഗുണകരമല്ലെന്നും പുതിയ റോഡുകളുടെ നിർമ്മാണം ഏറ്റെടുക്കുന്നതിന് വ്യവസ്ഥകൾ തടസ്സമാകുന്നതായും സക്കീർ ഹുസൈൻ പറഞ്ഞു.