 
പത്തനംതിട്ട: ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക അനുവദിക്കുക, ഒഴിവുള്ള തസ്തികയിലേക്ക് നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ത്രിദിന പണിമുടക്ക് നടത്തി. പത്തനംതിട്ടയിൽ കേരള ബാങ്ക് ആസ്ഥാനത്ത് നടന്ന ധർണ ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് തോപ്പിൽ ഗോപകുമാർ ഉദ്ഘാടനംചെയ്തു . വാഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. ജി അജിത് കുമാർ, മണ്ണടി പരമേശ്വരൻ, അഹമ്മദ് ഷാ, അജികുമാർ, ടി. ഡി സുനിൽകുമാർ, എസ്. കാസിം, വൈ.ഷൈനി എന്നിവർ സംസാരിച്ചു.