forest-
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നു

റാന്നി : പെരുനാട് മാമ്പാറയിൽ പുലിയെ കണ്ടതായി അഭ്യൂഹം. മാമ്പാറ പള്ളിക്ക് സമീപമാണ് പുലി ഇറങ്ങിയതായി സംശയിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഇതുവഴി സർവീസ് നടത്തുന്ന പനച്ചിക്കപ്പാറ ബസിലെ ഡ്രൈവറാണ് പുലിയെ കണ്ടതായി പറഞ്ഞത്. ചിറ്റാർ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസിൽ നിന്ന് വനപാലകരെത്തി പരിശോധിച്ചു. വള്ളിപ്പാക്കാൻ (കാട്ടുപൂച്ച) ആകാനാണ് സാദ്ധ്യതയെന്ന് അവർ പറഞ്ഞു. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് നൈറ്റ് പട്രോളിങ് നടത്തുമെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും വനപാലകർ അറിയിച്ചു പുലിയെ കണ്ടതായി പറയപ്പെടുന്ന സ്ഥലത്തെ കാട് നീക്കംചെയ്യാൻ നടപടി തുടങ്ങി.