hari
തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്യുന്നു

ചിറ്റാർ: വന്യമൃഗശല്യം തടയാൻ സൗരോർജ വേലി നിർമ്മിക്കണമെന്ന് കോൺഗ്രസ് തണ്ണിത്തോട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. രതീഷ് കെ.നായർ, ബിജു മാത്യു,വിൽസൺ തുണ്ടിയത്ത്, രവി കണ്ടത്തിൽ, എ.ബഷീർ,ചിറ്റാർ വസന്ത്, പ്രമോദ് താന്നിമൂട്ടിൽ, കെ.വി.ശാമുവേൽ. ബിജു കുമ്മണ്ണൂർ, സോജി തോമസ്, ജേക്കപ്പ് അതിരുങ്കൽ, ലിബുമാത്യു. മോളി തോമസ്, ശശിധരൻ നായർ പറയരികിൽ, സണ്ണി ഏറത്ത് തുടങ്ങിയവർ സംസാരിച്ചു.