പത്തനംതിട്ട : യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം സ്വദേശി വിപിൽ (30) ആണ് അറസ്റ്റിലായത്. മൈലപ്ര കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അശ്വതിയെ(28) കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ രണ്ട് കുട്ടികളെയും കൊണ്ട് സ്ഥലംവിടുകയായിരുന്നു. യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്