വല്ലന: പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന ഡിവിഷൻ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.ഫ് സ്ഥാനാർഥി ശരത് മോഹന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാരായ അഡ്വ.കെ. ശിവദാസൻ നായർ, മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ അഡ്വ.എ.സുരേഷ് കുമാർ, അഡ്വ.ഭാനുദേവൻ നായർ, ജാസിം കുട്ടി, തൃദീപ് പന്തളം, രഘുനാഥ്.ജി, എലിസബത്ത് അബു, വിനീത അനിൽ, രജനി പ്രദീപ്, സജി കൊട്ടയ്ക്കാട്, അജിത് മണ്ണിൽ, ബ്ലോക്ക് പ്രസിഡന്റ് മാരായ കെ.ശിവപ്രസാദ്, ജെറി മാത്യു സാം, അബ്ദുൾകലാം ആസാദ്, സ്റ്റെല്ല തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടോജി, സാജൻ കുഴിവേലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ, ബ്ലോക്ക്,മണ്ഡലം, ബൂത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.