പന്തളം: കൃഷി സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി ആത്മയുടെ നേതൃത്വത്തിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ കർഷകർക്ക് കൂൺ കൃഷി പരിശീലനം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി വിദ്യാധര പണിക്കർ, കൃഷി ഓഫീസർ ലാലി.സി, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ സന്തോഷ് കുമാർ ജി, പോൾ പി ജോസഫ്, ആത്മ ഉദ്യോഗസ്ഥരായ അശ്വതി, സ്മിത്ത് എന്നിവർ പ്രസംഗിച്ചു.