 
പത്തനംതിട്ട: പാലക്കാട് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ജോർജ് മാമ്മൻ കൊണ്ടുർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, എ.സുരേഷ്കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, കെ.ജാസിംകുട്ടി, എം.ജി.കണ്ണൻ, റോബിൻ പരുമല, കെ.കെ.റോയിസൺ, ജോൺസൺ വിളവിനാൽ, കാട്ടൂർ അബ്ദുൾ സലാം, റെജി തോമസ്, സുനിൽ എസ്. ലാൽ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, എം.എസ്.പ്രകാശ്, ഷാം കുരുവിള, എലിസബത്ത് അബു, കോശി പി. സഖറിയ, കെ.സതീഷ് ബാബു, ജെറി മാത്യു സാം, വിജയ് ഇന്ദുചൂഡൻ, രജനി പ്രദീപ്, തട്ടയിൽ ഹരികുമാർ, നഹാസ് പത്തനംതിട്ട, ടി.എച്ച്.സിറാജുദ്ദീൻ, സിബി മൈലപ്ര എന്നിവർ സംസാരിച്ചു.