പത്തനംതിട്ട: ഗുണമേൻമയുള്ള വിദ്യാഭ്യാസം ഒാരോ കുട്ടിക്കും എന്ന സന്ദേശവുമായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന വാഹന പ്രചരണ ജാഥ ഡിസംബർ 5,6 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും . സംഘാടക സമിതിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജാഥ സംസ്ഥാന കോർ കമ്മിറ്റിയംഗം ഡോ. ആർ. വിജയമോഹൻ, ജില്ലാ വിദ്യാഭ്യാസ സമിതി ചെയർമാൻ ഡോ. അജിത്ത് ആർ. പിളള , ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായർ, പരിഷത്ത് ജില്ലാ സെക്രട്ടറി കെ. രമേശ് ചന്ദ്രൻ, ക്യാമ്പയിൻ കമ്മിറ്റി കൺവീനർ പി.കെ പ്രസന്നൻ, പ്രൊഫ. കെ.എസ് ശ്രീകല, പി.എസ് ജിമോൻ തുടങ്ങിയവർ സംസാരിച്ചു.