പത്തനംതിട്ട: കൈപ്പട്ടൂർ സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്ട് മഹാ ഇടവകയിലെ പെരുന്നാൾ നാളെ കൊടിയേറി ഡിസംബർ 8, 9 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ ഏഴിന് കുർബാന, തുടർന്ന് പെരുന്നാൾ കൊടിയേറ്റ്, 10.45ന് കുടുംബസംഗമം കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡിസം.രണ്ടു മുതൽ ഏഴു വരെ രാവിലെ 6.30ന് പ്രഭാത നമസ്‌കാരം, കുർബാന. വൈകിട്ട് ആറിന് സന്ധ്യാനമസ്‌കാരം. ആറിന് രാവിലെ 10ന് മർത്തമറിയം സമാജ സംഗമം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. എട്ടിന് രാവിലെ ഏഴിന് മൂന്നിന്മേൽ കുർബാന, റാസ. ഒൻപതിന് രാവിലെ ഏഴിന് പ്രഭാതനമസ്‌കാരം. തുടർന്ന് ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന. ഉച്ചയ്ക്ക് 2ന് വാദ്യമേളം, തുടർന്ന് പകൽ റാസ, ആശിർവാദം, നേർച്ച വിളമ്പ്, കൊടിയിറക്ക്. രാത്രി 7ന് ഗാനമേള. വാർത്താ സമ്മേളനത്തിൽ ഇടവക വികാരി ഫാ.ജോർജ് പ്രസാദ്, ട്രസ്റ്റി ഏബ്രഹാം എം. ജോർജ് , സഹവികാരി ഫാ. അബിമോൻ .വി. റോയ്, സെക്രട്ടറി ഇ .ടി . സാമവേൽ, സരേഷ് ജോർജ് തയ്യിൽ, വർഗീസ് കുത്തുകല്ലുംപാട്ട് എന്നിവർ പങ്കെടുത്തു.