ചിറ്റാർ: വിമാനത്താവളത്തിലേക്ക് പോകുന്ന വഴി കാർ അപകടത്തിൽപ്പെട്ടു. ഇന്നലെ പുലർച്ചെ ഒരുമണിയോടെ ചിറ്റാർ പടയണിപ്പാറയിലാണ് സംഭവം. സീതത്തോട് കൊച്ചു കോയിക്കൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. സീതത്തോട് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം..പരിക്കേറ്റ യാത്രക്കാരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.