പന്തളം: ലോകക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ദിനത്തോടനുബന്ധിച്ച് പന്തളം സി.എം ഹോസ്പിറ്റൽ, ഐ.എം.എ പന്തളം ശാഖയുമായി സഹകരിച്ച് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ സി.ഒ.പി.ഡി. ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സി.ഒ.പി.ഡി. യുടെ ക്ലിനിക്കൽ സവിശേഷതകൾ, രോഗനിർണയം ആൻഡ് മാനേജ്‌മെന്റ്, ശ്വസന വ്യായാമങ്ങളുടെയും പോഷകാഹാരത്തിന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ച് ചച്ചകൾ നടന്നു. സൗജന്യ പി.എഫ്. ടി ക്യാമ്പും സെമിനാറിന്റെ ഭാഗമായി നടത്തി കൺസൾട്ടന്റ് പൾമോണോ ലിറ്റ്. ഡോ.നിഷമാത്യു , ഫിസിയോതെറാപ്പിസ്റ്റ് എലിസബത്ത് ജോസഫ് , ഡയറ്റിഷൻ ജെ. ലിഷാ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നടത്തി.