
തിരുവല്ല : നഗുമോ ഓ മു ഗനലേ... ഹരികൃഷ്ണൻ മനോഹരമായി പുല്ലാംകുഴൽ വായിച്ചപ്പോൾ സദസും മതിമറന്നു. ഹൈസ്‌കൂൾ വിഭാഗം പുല്ലാംകുഴലിൽ ഒന്നാമത്തെത്തിയ ഹരികൃഷ്ണൻ, ചെന്നീർക്കര എസ്.എൻ.ഡി.പി. സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ്. വയലിൻ പാശ്ചാത്യത്തിലും വിജയം കൈവരിച്ചു. ഏത് പാട്ട് പറഞ്ഞാലും നിമിഷങ്ങൾക്കുള്ളിൽ ഓടക്കുഴലിലും വയലിനിലും വായിച്ചു കേൾപ്പിക്കും . ആരുടേയും ശിക്ഷണമില്ലാതെ യുട്യൂബിലൂടെയും മറ്രുമാണ് പഠിച്ചത് . ഇലവുംതിട്ട പ്രണവത്തിൽ ഷാജി - സിനി ദമ്പതികളുടെ മകനാണ്. സഹോദരൻ പ്രണവ്.