കോഴഞ്ചേരി: അയിരൂർ ശ്രീ നാരായണ മിഷന്റെയും എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയനിലെ വടക്കൻ മേഖലയിൽ ഉൾപ്പെടുന്ന 95 വെള്ളിയറ,96 കൈതക്കോടി, 99 തെളളിയൂർ (ഈസ്റ്റ് ), 250അയിരൂർ നോർത്ത്, 1357 തെളളിയൂർ (വെസ്റ്റ് ), 1499 അയിരൂർ ഈസ്റ്റ്, 3704 കഞ്ഞീറ്റുകര,5070 ചിറപ്പുറം ശാഖകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ, 95 വെള്ളിയറ ശാഖാ ഒാഡിറ്റോറിയത്തിൽ ഡിസംബർ എട്ടിന് ശ്രീനാരായണ കൺവെൻഷൻ നടക്കും. രാവിലെ 9.30ന് 324 വെള്ളിയറ ശാഖ വനിതാ സംഘം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.10 ന് പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹൻ ബാബു ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ മിഷൻ പ്രസിഡന്റ് സി.എൻ.ബാബുരാജൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തും. മിഷൻ സെക്രട്ടറി കെ.എസ്.രാജേഷ് ,യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ,കൗൺസിലർമാരായ പ്രകാശ് കുമാർ, അഡ്വ: സോണി.പി.ഭാസ്‌കർ സിൻ.എസ്.പണിക്കർ,രാജൻ കുഴിക്കാലാ, എന്നിവർ സംസാരിക്കും.
11 മുതൽ അമയന്നൂർ റജിയുടെ പ്രഭാഷണം. 2. മുതൽ കലാപരിപാടികൾ.