sndp-
എസ് എൻ ഡി പി ശാഖായോഗത്തിന്റെ കൊടിമരവും ഗുരുദേവ വിഗ്രഹവും നഷിപ്പിച്ചതിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രധിഷേധം

റാന്നി : സാമൂഹിക വിരുദ്ധർ ഒരാഴ്ച മുമ്പ് നശിപ്പിച്ച ഇടമുറി എസ്.എൻ.ഡി.പി ശാഖയുടെ കൊടിമരവും ഗുരുദേവ വിഗ്രഹവും റാന്നി യൂണിയന്റെയും ശാഖാഭാരവാഹികളുടെയും നേതൃത്വത്തിൽ പുന:സ്ഥാപിച്ചത് വീണ്ടും ഇന്നലെ പുലർച്ചെ പാറക്കല്ലുകൾ ടിപ്പർ ലോറിയിൽ കൊണ്ടിട്ട് വീണ്ടും നശിപ്പിച്ചതിൽ എസ്.എൻ.ഡി.പി യോഗം ശക്തമായി പ്രതിഷേധിച്ചു. ശാഖയുടെ നേരെയുണ്ടായ ആക്രമണത്തിൽ യൂണിയന്റെയും വിവിധ ശാഖകളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ മുൻ യൂണിയൻ സെക്രട്ടറി സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇടമുറി ശാഖാ പ്രസിഡന്റ് പ്രമോദ് തേക്കിടയിൽ,​ റാന്നി യൂണിയൻ മുൻ പ്രസിഡന്റ് കെ.വന്തകുമാർ, പെരുനാട് സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴകുഴി, വയറൻ മാരുതി ശാഖാ പ്രസിഡന്റ് വി.കെ വാസുദേവൻ, കക്കാട് ശാഖാ പ്രസിഡന്റ് വി.പ്രസാദ്, പൊന്നമ്പാറ,​ ശാഖാ പ്രസിഡന്റ് ഇ.കെ രാജൻ, പേഴുംപാറ ശാഖാ പ്രസിഡന്റ് പ്രകാശ്, കുടമുരുട്ടി ശാഖാ സെക്രട്ടറി സതീഷ്, മോതിരവയൽ ശാഖാ സെക്രട്ടറി ഉഷ, മുക്കാലുമാൺ ശാഖാ സെക്രട്ടറി കെ.ജെ ഷാജി അത്തിക്കയം,​ ശാഖാ സെക്രട്ടറി അനിത, ഇടമുറി ശാഖാ സെക്രട്ടറി ഓമന രാജേന്ദ്രൻ, യൂത്ത് മൂമെന്റ് യൂണിയൻ പ്രസിഡന്റ് സതീഷ്, ഇടമുറി ഹിന്ദു സേവ സമിതി സെക്രട്ടറി സുനിൽകുമാർ, ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി മനോജ്‌ അത്തിക്കയം, സൈബർ സേന യൂണിയൻ ചെയർമാൻ കിഷോർ പെരുനാട് , രതീഷ് ശാന്തി കള്ളിയാട്ട്, യൂണിയൻ കമ്മിറ്റിയഗം അഭിലാഷ് എന്നിവർ സംസാരിച്ചു. തുടർന്ന് നശിപ്പിക്കപ്പെട്ട കൊടിമരവും ഗുരുദേവ പ്രതിമയും ശാഖാ ഭാരവാഹികളുടെയും നൂറുകണക്കിന് ശ്രീനാരായണീയ പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ പുന:സ്ഥാപിച്ചു. ശഖാ വൈസ് പ്രസിഡന്റ് എം.ആർ ഷാജി യോഗത്തിന് നന്ദി അറിയിച്ചു. സംഘർഷ സാന്നിദ്ധ്യം കണക്കിലെടുത്ത് പൊലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു.