snake
സന്നിധാനം മെസ്സിന് സമീപത്തുനിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ മൂർഖൻ പാമ്പിനെ പിടികൂടിയപ്പോൾ

ശബരിമല : സന്നിധാനം മെസിന് സമീപം കണ്ടെത്തിയ മൂർഖൻ പാമ്പിനെ വന പാലകർ പിടികൂടി. ഇന്നലെ വൈകിട്ട് 4നാണ് പാമ്പിനെ കണ്ടെത്തിയത്. മെസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്ത് കൂടി കടന്നുപോകുന്ന ഓടയോട് ചേർന്നുള്ള കോൺക്രീറ്റ് സ്ലാബിന്റെ അടിയിലേക്ക് കയറുകയായിരുന്ന പാമ്പിനെ താത്കാലിക ജീവനക്കാരാണ് ആദ്യം കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർ ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്. ഇതിനെ പിന്നീട് ഉൾക്കാട്ടിൽ വിട്ടു.