dd
ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം ഡി.സി.സി.പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നയരൂപീകരണ സമിതി ചെയർമാൻ ജെ.എസ്. അടൂർ മുഖ്യ പ്രഭാഷണം നടത്തി.ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ ആമുഖ പ്രഭാഷണം നടത്തി.ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് കുളങ്ങര പ്രഭാഷണം നടത്തി.
ഗാന്ധി ദർശൻ സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ.ഗോപീ മോഹൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ,സംസ്ഥാന സമിതി അംഗങ്ങളായ എലിസബത്ത് അബു,ഏബൽ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഷൈനി ജോർജ്ജ്,അബ്ദുൾ കലാം ആസാദ്, സെക്രട്ടറിമാരായ ജോസ് പനച്ചക്കൽ,അനൂപ് മോഹൻ, കസ്തൂർബ ദർശൻ വേദി ജില്ലാ ചെയർ പേഴ്സൺ ലീലാ രാജൻ,നിയോജകമണ്ഡലം പ്രസിഡൻറൻമാരായ എ.ആർ.ജയപ്രസാദ്,എം.ടി.ശാമുവേൽ,കലാധരൻ പിള്ള, സെക്രട്ടറി പ്രകാശ് പേരങ്ങാട്ട്,മറിയാമ്മ തരകൻ,വിജയ ലഷ്മി ഉണ്ണിത്താൻ,ഉഷാ തോമസ് എന്നിവർ പ്രസംഗിച്ചു.