പത്തനംതിട്ട: മൈലപ്രാ വില്ലേജ് ഒാഫീസിന് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് നാലുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു സംഭവം. ആന്ധ്രാപ്രദേശിലെ കുർനൂലിൽ നിന്ന് എത്തിയവർക്കാണ് പരിക്ക്. ഒരാളെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കാേളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. പിന്നാലെയെത്തിയ തമിഴ്നാട് അയ്യപ്പൻമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട വാഹനത്തിലിടിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.