1
കല്ലൂപ്പാറ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കേരളോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനുഭായ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അലക്സ്‌, പഞ്ചായത്ത്‌ അംഗങ്ങളായ രതീഷ് പീറ്റർ, ജോളി റെജി, കെ.ബി.രാമചന്ദ്രൻ, റെജി ചാക്കോ, കോർഡിനേറ്റർ എം.കെ.ലാലു തുടങ്ങിയവർ പ്രസംഗിച്ചു. കലാമത്സരങ്ങൾ ഇന്ന് രാവിലെ 9 മുതൽ കല്ലൂപ്പാറ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടക്കും. സമാപനസമ്മേളനം നാളെ 4 മണിക്ക് ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത ശ്രീകുമാർ അദ്ധ്യക്ഷതവഹിക്കും.