
പാണ്ടനാട് : കൃഷ്ണപ്രിയ ബാലാശ്രമത്തിന്റെ സ്ഥാപക പ്രസിഡന്റും പാണ്ടനാടിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന കെ.പി.കൃഷ്ണൻനായരുടെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടന്നു. ആർ.എസ്.എസ് ചെങ്ങന്നൂർ ജില്ലാ സംഘചാലക് ഡി.ദിലീപ് അനുസ്മരണ പ്രഭാഷണം നടത്തി. സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതി പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി.മനോഹരൻ, ശാന്തകുമാരി, രക്ഷാധികാരികളായ ടി.സി.സുരേന്ദ്രൻ നായർ, പുരുഷോത്തമൻ പിള്ള, ട്രഷറർ എൻ.ശ്യാം, ജോയിന്റ് സെക്രട്ടറി അജിത് കുമാർ, വി.എസ്.ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.