അടൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന്റെ ഭാഗമായി അടൂർ നഗരസഭയിലെ വാർഡുകളുടെ പുനർ വിഭജനം സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയും രാഷ്ട്രീയ പ്രേരീതവുമായിട്ടാണ് നടത്തിയിട്ടുള്ളതെന്ന് അടൂർ കോൺഗ്രസ് മണ്‌ഡലം കമ്മിറ്റി ആരോപിച്ചു. ഭൂമിശാസ്ത്രപരമായ അതിരുകൾ സൗകര്യപ്രദമായി ലഭ്യമായിരുന്നിട്ടും ശാസ്ത്രീയ പഠനം ഇല്ലാതെയും പൊതുജന സൗകര്യങ്ങൾ ശ്രദ്ധിക്കാതെയും ചെയ്തിട്ടുള്ളത് രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽ കണ്ടാണ്.ഗുരുതരമായ തരത്തിൽ മാർഗ നിർദ്ദേശ ലംഘനം നടത്തി പുനർ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ള വാർഡുകളെ സംബന്ധിച്ച് ജില്ലാ കളക്ടർക്ക് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ട് പരാതി നൽകി.