
ശബരിമല : സന്നിധാനത്ത് ജോലി ചെയ്യുന്ന ദേവസ്വം ജീവനക്കാർക്ക് ഐ.എം.എ തിരുവനന്തപുരം ബ്രാഞ്ച് തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് ബേസിക് ലൈഫ് ഹെല്പ് മെഡിക്കൽ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. ബോർഡ് അംഗം അഡ്വ.എ.അജികുമാർ ഉദ്ഘാടനം ചെയ്തു. കുഴഞ്ഞുവീഴുന്ന ആൾക്ക് പ്രാഥമിക ശുശ്രൂഷ നൽകുന്നതിനേയും ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഉണ്ടാകുന്ന അപകടസമയത്ത് നൽകേണ്ട പ്രാഥമിക പരിചരണങ്ങളെയും കുറിച്ച് ഡോ.പ്രദീപ് കിടങ്ങൂർ, ഡോ.കെ.പി.വിവേക് എന്നിവർ ക്ലാസ് എടുത്തു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി.നാഥ് എന്നിവർ പങ്കെടുത്തു.