ചെങ്ങന്നൂർ: ജില്ലാ ത്രോബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ചിന്മയ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ ത്രോ ബാൾ സബ്ജൂനിയർ ടീമിന്റെ പ്രദർശന മത്സരവും ജില്ലാ ജേഴ്സി വിതരണവും നടന്നു. രാവിലെ 9. 30ന് സ്കൂൾ സ്റ്റേഡിയത്തിൽ നടത്തിയ പരിപാടിയുടെ മുഖ്യാതിഥിയായി ചെങ്ങന്നൂർ നഗരസഭാ ഉപാദ്ധ്യക്ഷൻ ഷിബുരാജ് ഉദ്ഘാടനം ചെയ്തു. ത്രോ ബാൾ അസോസിയേഷന്റെ ഭാരവാഹികളായ ജേക്കബ് ഇമ്മാനുവൽ, അജി കരിങ്കുറ്റിയിൽ, അനി കരിങ്കുറ്റിയിൽ, സന്തോഷ് കൊച്ചു പറമ്പിൽ, ജോബി ഏബ്രഹാം,സ്കൂൾ മാനേജർ സി.അശോക്, സ്കൂൾ പ്രിൻസിപ്പൽ പ്രീതി.ആർ, സ്കൂൾ വൈസ് പ്രസിഡന്റ് എം.പി പ്രതിപാൽ, കായിക അദ്ധ്യാപകൻ രാജേഷ് എന്നിവർ പങ്കെടുത്തു.