www
അനുഷ്ഠാനങ്ങള്‍ മുറുകെ പിടിച്ച് വ്രതത്തോടെയുള്ള തീര്‍ത്ഥാടനയാത്രകള്‍ എക്കാലവും ഹൈന്ദവസംസ്‌കൃതിയുടെ ഭാഗമാണെന്ന് വിശ്വഹിന്ദുപരിഷത്ത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ ' തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷന് പടിഞ്ഞാറുഭാഗത്തായി, വിപുലമായ സൗകര്യത്തോടെ വിഎച്ച്പി ആരംഭിച്ച അയ്യപ്പ സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷന് പടിഞ്ഞാറുഭാഗത്തായി വിഎച്ച്പി ആരംഭിച്ച അയ്യപ്പ സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം വിശ്വഹിന്ദുപരിഷത്ത് ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ജി. സ്ഥാണുമാലയൻ നിർവഹിച്ചു. വി.എച്ച്പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ, എം.കെ.ദിവാകരൻ, അഡ്വ.അനിൽവിളയിൽ, പ്രസന്ന ബാഹുലേയൻ,കെ.കൃഷ്ണൻകുട്ടി, വി.കെ.ചന്ദ്രൻ,മിനി ഹരികുമാർ,അബിനു സുരേഷ്, ശ്രീകുമാർ വയലിൽ, സഹസേവാപ്രമുഖ് വി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.