01-chairperson-piriv
നഗരസഭാ കവാടത്തിൽ നിന്നും നഗരസഭാ കൗൺസിലർമാരുടേയും യു.ഡി.എഫ് നേതാക്കളുടേയും നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്നു യോഗം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എസ് ഷെരിഫ് ഉദ്ഘാടനം ചെയ്യുന്നു

പന്തളം : വലിയകോയിക്കൽ സമുച്ചയത്തിൽ പന്തളം നഗരസഭ നിർമ്മിക്കുന്ന ടോയ്ലെറ്റ് നിർമ്മാണത്തിന് പന്തളത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മാണ പൂർത്തീകരണത്തിനായി പന്തളം നഗരസഭാ അദ്ധ്യക്ഷ ലക്ഷങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് യു.ഡി.എഫ് നേതാക്കളുടേയും നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്നു. അയ്യപ്പഭക്തരോടുള്ള അവഹേളനവും പന്തളത്തെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണ് ഇതെന്ന് യു.ഡി.എഫ് ആരോപിച്ചു. പ്രതിഷേധയോഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.ഷെരിഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ആർ രവി ,പന്തളം മഹേഷ്, സുനിതാ വേണു, യു.ഡി എഫ് നേതാക്കളായ പി.പി ജോൺ, ബിജു മങ്ങാരം, അഡ്വ.ഷെഫീഖ്,. നു ജുമുദീൻ, സോളമൻ വരവു കാലായിൽ, സുരേഷ് കുമാർ,ബൈജു മുകടിയിൽ,വിനോദ് മുകിടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.