solar
കവിയൂർ പഞ്ചായത്തിൽ സോളാർ വേലി സ്ഥാപിച്ചപ്പോൾ

തിരുവല്ല : താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന വന്യമൃഗങ്ങളുടെ ഭീഷണി തടയുകയെന്ന ലക്ഷ്യത്തോടെ കവിയൂർ ഗ്രാമപഞ്ചായത്തിൽ സോളാർ വേലി സ്ഥാപിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് തടയാനായി കർഷകനായ രാജശേഖരന്റെ കൃഷിയിടത്തിലാണ് ആദ്യമായി സോളാർ വേലി സ്ഥാപിച്ചത്. പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ നിർവഹിച്ചു. വാർഡ് മെമ്പർ റേച്ചൽ വി മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എ.ഗോപി, കൃഷി ഓഫീസർ സന്ദീപ് പി.കുമാർ, പഞ്ചായത്ത്‌ സെക്രട്ടറി സാം കെ സലാം, സീനിയർ കൃഷി അസിസ്റ്റന്റ് റിജു ആർ.ജി എന്നിവർ സംസാരിച്ചു.