
കൊടുമൺ : തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ എൻ ആർ ഇ ജി വർക്കേഴ്‌സ് യൂണിയൻ കൊടുമൺ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.ഭദ്രകുമാരി ഉദ്ഘാടനം ചെയ്തു. സൂര്യ കലാദേവി അദ്ധ്യക്ഷയായി. കൊടുമൺ പോസ്റ്റാഫീസ് മുന്നിൽ നിന്ന് ആരംഭിച്ച പ്രതഷേധ മാർച്ച് സി.പി.എം ഏരിയ സെക്രട്ടറി എ.എൻ.സലീം ഉദ്ഘാടനം ചെയ്തു. കെ.കെ.അശോക് കുമാർ, എ.വിപിൻകുമാർ, ബീന പ്രഭ, എം.ആർ.എസ് ഉണ്ണിത്താൻ, ധന്യ ദേവി എന്നിവർ സംസാരിച്ചു.