പത്തനംതിട്ട: നാഷണൽ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിന്റെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അശയങ്ങൾ പങ്കുവയ്ക്കാനും യുവാക്കൾക്ക് അവസരം. ആദ്യ ഘട്ടത്തിൽ വികസിത് ഭാരത് ക്വിസ് ഡിസംബർ 5 വരെ ഓൺലൈനായി നടത്തപ്പെടുന്നു. 15 നും 29 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കാണ് അവസരം. കേന്ദ്ര സർക്കാറിന്റെ മേരാ യുവ ഭാരത് mybharat.gov.in പോർട്ടൽ വഴിയാണ് ക്വിസ് നടത്തപ്പെടുന്നത്. ക്വിസിൽ വിജയിക്കുന്നവർ നാഷണൽ യൂത്ത് ഫെസ്റ്റിവൽ പരിപാടിയിൽ പങ്കെടുക്കാനുള്ള അടുത്ത ഘട്ട മത്സരത്തിലേക്ക് യോഗ്യത നേടുകയും ക്യാഷ് അവാർഡ് ലഭിക്കുകയും ചെയ്യും. ഒന്നാം സമ്മാനം –Rs. 1,00,000, രണ്ടാം സമ്മാനം – Rs.75000 ,മൂന്നാം സമ്മാനം – Rs. 50000. സംശങ്ങൾക്ക് Ph: 7558892580, 8089402580.